യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കി രാജീവ് രാജേന്ദ്രൻ സംവിധാനം ചെയ്ത ക്ഷണികം എന്ന ചിത്രത്തിന്‍റെ ഓഡിയോ പ്രകാശനവും ടീസർ ലോഞ്ചും തിരുവനന്തപുരം സ്വാതിതിരുനാൾ മ്യൂസിക് കോളേജിൽ വെച്ച് നടന്നു. ശ്രീമതി ഓമനക്കുട്ടി ടീച്ചർ, നിർമ്മാതാവ് സുരേഷ് കുമാർ, സംവിധായകൻ മധുപാൽ, ശ്രീ വി ടി സുനിൽ,ഗായകൻ ഹരിശങ്കർ തുടങ്ങിയ പ്രശസ്തർ പങ്കെടുത്തു. സത്യം ഓഡിയോസ് പകർപ്പവകാശമെടുത്ത ഗാനങ്ങളുടെ തുക ശ്രീചിത്ര ഹോമിലും, ശിശുഭവനിലും കാരുണ്യ പ്രവർത്തനത്തിനായി വിനിയോഗിച്ചു .
പ്രണയത്തിന്‍റെ സന്തോഷവും വിരഹത്തിന്‍റെ വേദനയും നിറഞ്ഞ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. വാനമ്പാടി കെ എസ് ചിത്രയുടെ ആലാപനത്തിലുള്ള താരാട്ട് ഗാനമാണ് പുറത്തിറങ്ങിയത്. ആർ പ്രൊഡക്ഷൻസ് ഫിലിമിയുടെ ബാനറിലാണ് നിർമ്മാണം. *ക്ഷണികം *എന്ന ചിത്രം റിയൽസ്‌റ്റോറിയെ നിലനിർത്തി കൊണ്ട് ദീപ്തിനായർ കഥയെഴുതി, അരവിന്ദ് ഉണ്ണി ക്യാമറ ചലിപ്പിച്ച് , രാകേഷ് അശോക ചിത്രസംയോജനം നടത്തുന്നു. സംഗീത അധ്യാപകനായി വർഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള വി ടി സുനിൽ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്ന പാട്ടുകൾക്ക് വരികൾ എഴുതിയിരിക്കുന്നത് പ്രശസ്ത കവിയത്രി ഡോ: ഷീജാ വക്കം ആണ്. പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് സാംസൺ സിൽവ്വയാണ്.
യുവഗായകൻ ഹരിശങ്കർ ഈ ചിത്രത്തിൽ മനോഹരമായ ഒരു പാട്ട് ആലപിച്ചിരിക്കുന്നു. പാട്ടുകൾ മിക്സ് ചെയ്തിരിക്കുന്നത് ഹരികൃഷ്ണനും, മാസ്റ്ററിംഗ് ചെയ്തിരിക്കുന്നത് ഇന്ത്യയിലെ No – 1 സോംഗ് മാസ്‌റ്ററിംഗ് വിദഗ്ധനായ ഷദാബ് റായീനും ആണ്. ചിത്രത്തിന്‍റെ ഡബിംഗ് & മിക്സിംഗ് ഷാജി മാധവന്റെ നേതൃത്വത്തിൽ സിൽവർലെയിൻ സ്റ്റുഡിയോയിൽ ആണ്. ഒപ്പം സിനിമയുടെ മാസ്റ്ററിംഗ് ചെയ്യുന്നത് ജിയോ പയസ് പ്രേമിസ്. സ്റ്റുഡിയോ – ഏരീസ് വിസ്മയാസ് മാക്സ്.
രൂപേഷ് രാജ്, നന്ദലാൽ കൃഷ്ണമൂർത്തി, രോഹിത് നായർ, മീര നായർ, ഹരിശങ്കർ, ഓസ്റ്റിൻ, സ്മിത അമ്പു, സുനിൽ കലാബാബു, അമ്പൂട്ടി, ഷിന്റോ, ബൈജു, റോക്കി സുകുമാരൻ, അരുൺ സോൾ, ശിൽപ്പ, ബേബി നവമി അരവിന്ദ്, അഭിലാഷ് ശ്രീകുമാരൻ എന്നിവരും അഭിനയിച്ചിരിക്കുന്നു.ചിത്രം ഒരു മെലോഡ്രാമ സസ്പെൻസ് രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്ഷണികം മാർച്ച് മാസം തിയേറ്ററിലെത്തുന്നു. പ്രൊഡക്ഷൻ കൺട്രോളർ ഷൗക്കത്ത് മന്നലംകുന്ന്.സ്റ്റിൽസ് രാം ആർ നായർ, വിഷ്ണു മോഹൻ. കലാസംവിധാനം മനു ആർ ഇവൻസ്. ഡിസൈൻസ് ആദിൻ ഒല്ലൂർ, പെപ്പർ ബ്ലാക്ക് .ലെയിൻ പ്രൊഡ്യൂസർ അഭിലാഷ് ശ്രീകുമാരൻ നായർ.
പ്രെഡക്ഷൻ മാനേജർ സുനിൽകുമാർ. വിതരണം 72 ഫിലിം കമ്പനി.പി ആർ ഒ എം കെ ഷെജിൻ ആലപ്പുഴ.
Audio launch happened for Rajeev Rajendran directorial Kshanikam. Jewel Mary in the lead role.