മലയാള സിനിമയില്‍ മമ്മൂട്ടിയുടെ ഭാര്യ വേഷത്തിലും അമ്മ വേഷത്തിലും അഭിനയിച്ചിട്ടുള്ള താരമാണ് കെപിഎസി ലളിത. മമ്മൂട്ടിയുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന ലളിത താരത്തെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്, ‘ അമരത്തില്‍ എനിക്ക് മരക്കത്തിമാരുടെ ഭാഷ പഠിപ്പിച്ചത് മമ്മൂട്ടിയാണ്. അമരത്തില്‍ എന്റെ മകനായ അശോകനെ കടലില്‍ കൊണ്ടുപോയി കൊന്നു കളഞ്ഞെന്ന് ആരോപിച്ച് മമ്മൂട്ടിയുടെ ഷര്‍ട്ടിനു കുത്തിപ്പിടിച്ച് ചീത്ത പറയുന്ന ഒരു ഷോട്ടുണ്ട് . അത് ഞാനല്ല ചെയ്‌തെന്ന രീതിയില്‍ നിസഹായനായി നില്‍ക്കുന്ന മമ്മൂട്ടിയുടെ മുഖം എനിക്ക് മറക്കാന്‍ കഴിയില്ല. ആ മുഖഭാവം കണ്ടെനിക്ക് ഡയലോഗ് പോലും മറന്നു പോയി. നിസഹായത ഏറ്റവും മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്നത് മമ്മൂട്ടിക്കാണ് . ഡയലോഗ് പറയാതെ തന്നെ മമ്മൂട്ടിയുടെ ചില ഭാവങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ വിങ്ങിപ്പോകും’
ഒരു സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ വെട്ടു പോത്തിന്റെ മുഖമായിരിക്കും മമ്മൂട്ടിക്കെന്നും കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോഴാണ് ആള്‍ ശാന്തമാകുകയെന്നും കെപിഎസി ലളിത പറയുന്നു. ഇക്കാര്യം മമ്മൂട്ടിയോട് തന്നെ പറഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.