ക്യാമ്പസ് പശ്ചാത്തലത്തില്‍ ചിത്രീകരിച്ച സസ്പെന്‍സ് ത്രില്ലര്‍ ‘കൂറ’നീസ്ട്രീമില്‍ പ്രദര്‍ശനം ആരംഭിച്ചു. നവാഗതനായ വൈശാഖ് ജോജനാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതി സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് . കോളേജ് വിദ്യാര്‍ത്ഥിനിയായ ജെന്‍സി ജെയ്‌സണ്‍ എന്ന പെണ്‍കുട്ടിയുടെ വ്യത്യസ്തമായ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.ജോജന്‍ സിനിമാസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
മലയാളസിനിമയിലെ വ്യത്യസ്തയായ ഒരു നായികവേഷമായിരിക്കും ജെന്‍സി ജെയ്‌സണ്‍.കീര്‍ത്തി ആനന്ദാണ് ജെന്‍സിയായി എത്തുന്നത്. വാര്‍ത്തികാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ മുപ്പതോളം പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പ്രൊഫസര്‍ ശോഭീന്ദ്രന്‍, സന്ദേശ് സത്യന്‍, അപര്‍ണ മേനോന്‍, സുഭിക്ഷ, ധ്യാന്‍ ദേവ്, ഷൈജു പി ഒളവണ്ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. അരുണ്‍ കൂത്താടുത്ത്ആണ് ഛായാഗ്രഹണം. എഡിറ്റിങ്ങ് വൈശാഖ് ജോജന്‍, സംഗീതം നിഥിന്‍ പീതാംബരന്‍, എജി ശ്രീരാഗ്.പശ്ചാത്തല സംഗീതം- നിഥിന്‍ പീതാംബരന്‍
Vaiskakh Jojan directorial ‘Koora’ is now successfully streaming on NeeStream. Keerthi Anand essaying the lead role.
സില്‍മയുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ക്ലിക്ക് ചെയ്യൂ