അഞ്ജലി മേനോന്റെ സംവിധാനത്തില്‍ പ്രിഥ്വിരാജും നസ്‌റിയയും പ്രധാന വേഷത്തില്‍ എത്തിയ കൂടെ കൊച്ചി മള്‍ട്ടിപ്ലക്‌സുകളിലെ ഒരു കോടി ക്ലബിലേക്ക് നീങ്ങുന്നു. നിലവില്‍ 16 ദിവസങ്ങളില്‍ 82.22 ലക്ഷം രൂപ ചിത്രം കളക്റ്റ് ചെയ്തിട്ടുണ്ട്. പാര്‍വതിയും നായികാ വേഷത്തിലുള്ള ചിത്രം സിംഗിള്‍ സ്‌ക്രീനുകളിലും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.
ചില തിരിച്ചടികള്‍ക്കു ശേഷം പ്രിഥ്വിരാജ് വിജയത്തിന്റെ ട്രാക്കിലേക്ക് തിരിച്ചെത്തുകയാണ്. സഹോദരിയുടെ മരണ വിവരമറിഞ്ഞ് നാട്ടിലെത്തുന്ന ജോഷ്വാ എന്ന ചെറുപ്പക്കാരന്റെ പിന്നീടുള്ള ജീവിതമാണ് ചിത്രം പറയുന്നത്. സഹോദരിയുടെ ആത്മാവിനൊപ്പം സഞ്ചരിച്ച് തനിക്ക് നഷ്ടമായ ജീവിതത്തിന്റെ ലളിത സൗന്ദര്യവും ജീവിത ബന്ധങ്ങളും ജോഷ്വാ തിരിച്ചുപിടിക്കുകയാണ്. രഞ്ജിത്, മാലാ പാര്‍വതി എന്നിവരാണ് പ്രിഥ്വിയുടെയും നസ്‌റിയയുടെയും മാതാപിതാക്കളായി എത്തുന്നത്.