New Updates
  • ജസ്റ്റ് ജോയ് കുഞ്ചാക്കോ ബോബൻ ചിത്രം ‘മോഹൻകുമാർ ഫാൻസ്’

  • ദുൽഖർ ചിത്രം ‘കെകെകെ’യിലെ ആദ്യ വീഡിയോ ഗാനം

  • ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ ട്രെയ്‌ലര്‍ കാണാം

  • നിവിന്‍ പോളിയുടെ പടവെട്ടില്‍ മഞ്ജു വാര്യര്‍

  • 1 കോടി കാഴ്ചക്കാരെ പിന്നിട്ടു, യൂട്യൂബിനെ ഇളക്കിമറിച്ച് വിജയുടെ ‘കുട്ടി സ്റ്റോറി’

  • 8 ദിവസത്തില്‍ 13 കോടി പിന്നിട്ട് അയ്യപ്പനും കോശിയും

  • 2 സ്റ്റേറ്റ്‌സ് ഫെബ്രുവരി 28ലേക്ക് മാറ്റി

  • ട്രാന്‍സില്‍ മത്തായിച്ചനായി സൗബിന്‍ പാടിയ പാട്ട്

  • അന്ന ബെന്നിന്റെ ഏറ്റവും പുതിയ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് വിഡിയോ

കൂടെയ്ക്ക് ക്ലീന്‍ യു, ജൂലൈ 14ന് തിയറ്ററുകളിലെത്തും

പ്രിഥ്വിരാജ്, പാര്‍വതി, നസ്‌റിയ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയുടെ സെന്‍സറിംഗ് പൂര്‍ത്തിയായി. ജൂലൈ 14ന് തിയറ്ററുകളിലെത്തും. ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ഒരു അഞ്ജലി മേനോന്‍ ചിത്രമെത്തുന്നത്. നസ്‌റിയയും ബാംഗ്ലൂര്‍ ഡെയ്‌സിനു ശേഷം തിരിച്ചെത്തുകയാണ്. പ്രിഥ്വിരാജിന്റെ സഹോദരി വേഷമാണ് ചിത്രത്തില്‍ നസ്‌റിയക്കുള്ളത്. ലഭിക്കുന്ന ഉറച്ച സൂചനകള്‍ പ്രകാരം മറാത്തി ചിത്രം ഹാപ്പി ജേര്‍ണിയുടെ ലൂസ് റീമേക്കാണ് കൂടെ. നേരത്ത് ഹാപ്പി ജേര്‍ണിയുടെ റൈറ്റ്‌സ് സ്വന്തമാക്കിയിട്ടുള്ള അഞ്ജലി മേനോന്‍ മലയാളികള്‍ക്കിണങ്ങും വിധം പുതുക്കിപ്പണിയുകയായിരുന്നുവെന്നാണ് സൂചന.
സഹോദരിയുടെ മരണത്തെ തുടര്‍ന്ന് കുടുംബവുമായുള്ള വൈകാരിക ബന്ധം നഷ്ടമാകുന്ന ഒരു യുവാവ് സഹോദരിയുടെ ആത്മാവിനൊപ്പം നടത്തുന്ന യാത്രയും മറ്റുമാണ് ഹാപ്പി ജേര്‍ണിയുടെ പ്രമേയം. കൂടെയില്‍ പ്രിഥ്വിരാജും നസ്‌റിയയുമാണ് സഹോദരനും സഹോദരിയുമായി എത്തുന്നത്. രഞ്ജിതും മാലാ പാര്‍വതിയും ഇരുവരുടെയും മാതാപിതാക്കളുടെ വേഷത്തില്‍ വരുന്നു. പാര്‍വതി പ്രിഥ്വിയുടെ നായികാ വേഷത്തിലാണ്. റിപ്പോര്‍ട്ടുകള്‍ ശരിയെങ്കില്‍ നസ്‌റിയയുടെ തിരിച്ചുവരവ് പ്രേത കഥാപാത്രമായിട്ടായിരിക്കുമെന്ന് ചുരുക്കം.

Related posts