നയന്‍താര മുഖ്യവേഷത്തിലെത്തുന്ന തമിഴ്ചിത്രം കോലമാവ് കോകില ഇന്നലെ തിയറ്ററുകളില്‍ എത്തി. ഒരു കള്ളക്കടത്ത് സംഘത്തെ ബുദ്ധിപരമായി നേരിടുന്ന ഒരു യുവതിയുടെ കഥയാണിത്. യോഗി ബാബുവാണ് ചിത്രത്തിലെ നായകന്‍. നെല്‍സണ്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനിരുദ്ധ് സംഗീതം നല്‍കിയിരിക്കുന്നു. വ്യത്യസ്തമായൊരു പ്രമേയത്തെ മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ ആയിട്ടുണ്ടെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം.