സീരിയല്‍ താരം കിഷോര്‍ സത്യ തന്റെ ആദ്യ ഭര്‍ത്താവാണെന്നും ജീവിതത്തില്‍ ഏറ്റവുമധികം വെറുക്കുന്ന ഒരു വ്യക്തിയാണെന്നും കൈരളി ടിവിയുടെ ജെബി ജംക്ഷനില്‍ നടി ചാര്‍മിള പറഞ്ഞിരുന്നു. വിവാഹ ശേഷം ഷാര്‍ജയിലേക്ക് പോയ കിഷോര്‍ സത്യ നാലുവര്‍ഷത്തോളം തന്നെ സിനിമയില്‍ നിന്നു മാറ്റിനിര്‍ത്തിയെന്നും അവഗണിക്കുകയായിരുന്നുവെന്നുമാണ് ചാര്‍മിള പറയുന്നത്. എന്നാല്‍ ചാര്‍മിളയുമായി ഒരിക്കലും വിവാഹജീവിതമേ ഉണ്ടായിരുന്നില്ലെന്നാണ് കിഷോര്‍ സത്യ പറയുന്നത്. മരിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പുവെപ്പിക്കുകയായിരുന്നുവെന്നാണ് കിഷോര്‍ സത്യയുടെ വാദം.
അടിവാരം എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായി ജോലിചെയ്യുമ്പോഴാണ് കിഷോര്‍ സത്യ ചാര്‍മിളയുമായി പരിചയപ്പെടുന്നത്. ബാബു ആന്റണിയുമായുള്ള പ്രണയത്തകര്‍ച്ചയ്ക്കും ആത്മഹത്യാ ശ്രമത്തിനും ശേഷം വളരേ സൗഹാര്‍ദപരമായി എല്ലാവരും അവരോട് പെരുമാറിയെന്നും തന്നോട് കൂടുതല്‍ അടുത്ത അവര്‍ വിവാഹത്തിന് നിര്‍ബന്ധിക്കുകയായിരുന്നുവെന്നും സീരിയല്‍ താരം പറയുന്നു. ഷാര്‍ജയിലേക്ക് പോകുന്നതിന് മുമ്പ് തന്നെ മരിക്കുമെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചുവരുത്തി ചാര്‍മിളയും അച്ഛനും ചേര്‍ന്ന് വിവാഹ രജിസ്റ്ററില്‍ ഒപ്പുവെപ്പിക്കുകയായിരുന്നു.
ഷാര്‍ജയിലെത്തിയ തന്നെ വിസ ശരിയാക്കണമെന്ന് പറഞ്ഞ് ശല്യപ്പെടുത്തി. നടന്നതെല്ലാം അച്ഛനെയും അമ്മയെയും അറിയിച്ചു. പിന്നീട് അവര്‍ ഒരു സ്റ്റേജ് ഷോയുടെ ഭാഗമായി ഷാര്‍ജയില്‍ എത്തിയപ്പോള്‍ കണ്ടിരുന്നു. അപ്പോഴും ഒരു ബ്ലേഡുമായാണ് എത്തിയത്. തനിക്ക് അവരെ ഭയമായിരുന്നെന്നും ഈ വിവാഹ രജിസ്റ്ററില്‍ ഒപ്പിടുമ്പോള്‍ 22 വയസായിരുന്നു പ്രായമെന്നും കിഷോര്‍ സത്യ പറയുന്നു. പിന്നീട് താന്‍ വിവാഹ ജീവിതത്തിന് തയാറല്ലെന്ന് ബോധ്യമായപ്പോള്‍ വിവാഹമോചനത്തിന് സമ്മതിക്കുകയായിരുന്നെന്നും ഒരിക്കലും ഒരുമിച്ച് കഴിഞ്ഞിട്ടില്ലെന്നും താരം വിശദീകരിക്കുന്നു.
Tags:charmilaKishore sathya