New Updates

അനൂപ് മേനോന്റെ കിംഗ് ഫിഷ്- ആദ്യ ലുക്ക് പോസ്റ്റര്‍

നടന്‍ എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും ശ്രദ്ധേയനായ അനൂപ് മേനോന്‍ സംവിധായകനാകുന്ന ആദ്യ ചിത്രം കിംഗ് ഫിഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. അനൂപ് മേനോന്റെ തിരക്കഥയില്‍ വി കെ പ്രകാശ് സംവിധാനം ചെയ്യാനിരുന്നതാണ് ചിത്രം. എന്നാല്‍ തിരക്കുകള്‍ മൂലം വികെപി പിന്‍മാറിയതിനെ തുടര്‍ന്നാണ് സംവിധാനവും അനൂപ് മേനോന്‍ ഏറ്റെടുത്തത്. പത്തനാപുരമാണ് പ്രധാന ലൊക്കേഷന്‍. ‘ഒരു രാജാവിന്റെ തോന്നിവാസങ്ങള്‍’ എന്നാണ് സിനിമയുടെ ടാഗ്‌ലൈനിലെത്തുന്ന ചിത്രത്തില്‍ അനൂപ് മേനോനും രഞ്ജിതും നായക വേഷങ്ങളില്‍ എത്തുന്നു.

മമ്മൂട്ടിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഓണ്‍ലൈനില്‍ അവതരിപ്പിച്ചത്. രതീഷ് വേഗയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. അനൂപ് മേനോന്‍ തിരക്കഥ എഴുതിയ ബ്യൂട്ടിഫുള്ളിനും സംഗീതം നല്‍കിയത് രതീഷ് വേഗയായിരുന്നു. ടെക്‌സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ അംജിത് കോയയാണ് ചിത്രം നിര്‍മിക്കുന്നത്.

Related posts