2 പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം എന്നീ ചിത്രങ്ങളുടെ സംവിധായകനായ ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം അടുത്തിടെയാണ് നടന്നത്. ടോവിനോ തോമസ് നായകനാകുന്ന ചിത്രത്തിന്റെ പേര്് ‘ കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്’ എന്നാണ് ദീപു പ്രദീപും സംവിധായകനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഒരു ട്രാവല്‍ മൂവിയുടെ സ്വഭാവമുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത ഷെഡ്യൂളുകളിലായി ചിത്രം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകള്‍ കാണാം.
ധാരാളം ഹാസ്യമുഹൂര്‍ത്തങ്ങളുള്ള മികച്ച ഒരു പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് ടോവിനോ പറയുന്നു. ചിത്രത്തിന്റെ വളരെ ചെറിയൊരു ഷെഡ്യൂല്‍ ദിയോ, ദമന്‍ എന്നിവിടങ്ങളിലായി പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഒരു പ്രണയകഥയായി ഒരുങ്ങുന്ന ചിത്രത്തിനായി വിദേശ നടിയാണ് നായികയായി എത്തുന്നത്. യുഎസില്‍ നിന്ന് ഇന്ത്യന്‍ യാത്രക്കെത്തുന്ന യുവതിയും ഒരു നാടന്‍ യുവാവും തമ്മിലുള്ള ബന്ധമാണ് പറയുന്നത്.
Tags:Jiyo BabyKilometers and Kilometerstovino thomas