
ഇതുവരെയുള്ള ഏറ്റവും വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങിയ കന്നഡ ചിത്രമാണ് കെജിഎഫ്. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് എന്നതിന്റെ ചുരുക്കമാണ് കെജിഎഫ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യാഷ് ആണ് നായകന്‍. ശ്രീനിധി ഷെട്ടി നായികയാവുന്നു.
രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായിരുന്ന കോളാര്‍ പ്രദേശത്തെ അധികരിച്ച് ഒരുങ്ങിയ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലും എത്തുന്നുണ്ട്. രണ്ട് ഭാഗങ്ങളിലായി എത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം ഡിസംബര്‍ 21ന് പുറത്തിറങ്ങും. കെജിഎഫിന്റെ മേക്കിംഗ് കാണാം