കന്നഡയില്‍ നിന്നുള്ള ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2ന്‍റെ റിലീസ് പ്രഖ്യാപിച്ചു. ഈ വര്‍ഷം ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് കെജിഎഫ് 2. പ്രശാന്ത് നീലിന്‍റെ സംവിധാനത്തില്‍ യഷ് മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ ആഗോള തലത്തില്‍ തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ഈ വര്‍ഷം ജൂലൈ 16ന് ചിത്രം തിയറ്ററുകളിലെത്തും.
സഞ്ജയ് ദത്താണ് കെജിഎഫ് രണ്ടാം ചാപ്റ്ററിലെ പ്രധാന വില്ലന്‍. കന്നഡയില്‍ നിന്നുള്ള ആദ്യത്തെ ആഗോള ഹിറ്റ് എന്ന വിശേഷണമാണ് കെജിഎഫ് ചാപ്റ്റര്‍ ഒന്നിനുള്ളത്. കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് എന്നതിന്റെ ചുരുക്കെഴുത്താണ് കെജിഎഫ്. കോളാര്‍ സ്വര്‍ണ ഖനികളിലൊന്നിന്റെ ചരിത്രത്തെ ഭാവന കൂടി കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കുന്ന കെജിഎഫ് സീരീസ് മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് എത്തുന്നത്. രവീണ ടണ്ഡനാണ് ചിത്രത്തിലെ മറ്റൊരു മുഖ്യ വേഷത്തില്‍ എത്തുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.
KGF Chapter 2 will release on July 16th of this year. The Yash starrer directed by Prashanth Neel is on final leg of its shoot.