‘കേശു ഈ വീടിന്‍റെ നാഥന്‍’ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യും: നാദിര്‍ഷ

Keshu Ee Veedinte Nathan
Keshu Ee Veedinte Nathan

നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ‘കേശു ഈ വീടിന്‍റെ നാഥന്‍’ പ്രഖ്യാപനം മുതല്‍ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്. മിമിക്രി കാലം മുതലുള്ള സുഹൃത്തുക്കള്‍ സിനിമയ്ക്കായി ഒന്നിക്കുന്നു എന്നതിനൊപ്പം ദിലീപ് 60-കാരനായി എത്തുന്നു എന്നതും ഉര്‍വശി ദിലീപിന്‍റെ നായികയാകുന്നു എന്നതും ചിത്രത്തെ ശ്രദ്ധേയമാക്കി. ചിത്രം നേരിട്ടുള്ള ഒടിടി റിലീസിലേക്ക് നീങ്ങില്ലെന്നും തിയറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് നാദിര്‍ഷ. തനിക്കും ദിലീപിനും ഉര്‍വശിക്കും ചിത്രത്തില്‍ മികച്ച പ്രതീക്ഷയാണെന്നും ഒരു ക്ലബ്ഹൌസ് സംവാദത്തില്‍ നാദിര്‍ഷ വ്യക്തമാക്കി.

ഇതുവരെ ചെയ്തതില്‍ ഏറ്റവും രസകരമായ ചിത്രമാണ് ഇതെന്നും തിയറ്ററുകളില്‍ ആള്‍ക്കൂട്ടത്തിലിരുന്നാണ് ചിത്രം മികച്ച നിലയില്‍ ആസ്വദിക്കാനാകുക എന്നും നാദിര്‍ഷ കൂട്ടിച്ചേര്‍ത്തു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ നസ്‌ലിനും ജൂണ്‍ ഫെയിം വൈഷ്ണവിയും ദിലീപിന്‍റയും ഉര്‍വശിയുടെയും മക്കളായി അഭിനയിക്കുന്നു. കേശുവിന്റെ സഹോദരിയുടെ വേഷത്തിലെത്തുന്നത് പൊന്നമ്മ ബാബുവാണ്.
അനുശ്രീ, കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, സ്വാസിക, ഹരീഷ് കണാരന്‍, അബു സലിം, ഹരിശ്രീ അശോകന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സജീവ് പാഴൂര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നാദ് ഗ്രൂപ്പിന്‍റെ ബാനറില്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് നിര്‍മിക്കുന്നു. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അനില്‍ നായര്‍. സംഗീത സംവിധാനം നാദിര്‍ഷ തന്നെ നിര്‍വഹിക്കുന്നു.

Dileep essaying a 60-year-old in ‘Keshu Ee Veedinte Nathan’. The movie directed by Nadirshah has no plan for a direct OTT release.

You may also like...

Leave a Reply

Your email address will not be published. Required fields are marked *