‘കേശു ഈ വീടിന്‍റെ നാഥന്‍’ സെപ്റ്റംബറില്‍ എത്തിയേക്കും

നാദിര്‍ഷയുടെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ‘കേശു ഈ വീടിന്‍റെ നാഥന്‍’ പ്രഖ്യാപനം മുതല്‍ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ്. മിമിക്രി കാലം മുതലുള്ള സുഹൃത്തുക്കള്‍ സിനിമയ്ക്കായി ഒന്നിക്കുന്നു എന്നതിനൊപ്പം ദിലീപ് 60-കാരനായി എത്തുന്നു എന്നതും ഉര്‍വശി ദിലീപിന്‍റെ നായികയാകുന്നു എന്നതും ചിത്രത്തെ ശ്രദ്ധേയമാക്കി. എന്നാല്‍ ഷൂട്ടിംഗ് ആരംഭിച്ച് പല തവണ വൈകിയ ചിത്രത്തിന്‍റെ അപ്ഡേറ്റുകള്‍ ഇടയ്ക്ക് ലഭ്യമായിരുന്നില്ല. ഇപ്പോള്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടുള്ള ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. സെപ്റ്റംബറില്‍ റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നാണ് വിവരം.

തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ നസ്‌ലിനും ജൂണ്‍ ഫെയിം വൈഷ്ണവിയും ദിലീപിന്‍റയും ഉര്‍വശിയുടെയും മക്കളായി അഭിനയിക്കുന്നു. കേശുവിന്റെ സഹോദരിയുടെ വേഷത്തിലെത്തുന്നത് പൊന്നമ്മ ബാബുവാണ്.
അനുശ്രീ, കലാഭവന്‍ ഷാജോണ്‍, സലിം കുമാര്‍, സ്വാസിക, ഹരീഷ് കണാരന്‍, അബു സലിം, ഹരിശ്രീ അശോകന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സജീവ് പാഴൂര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം നാദ് ഗ്രൂപ്പിന്‍റെ ബാനറില്‍ ദിലീപും നാദിര്‍ഷയും ചേര്‍ന്ന് നിര്‍മിക്കുന്നു. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അനില്‍ നായര്‍. സംഗീത സംവിധാനം നാദിര്‍ഷ തന്നെ നിര്‍വഹിക്കുന്നു.

Dileep essaying a 60-year-old in ‘Keshu Ee Veedinte Nathan’. The movie directed by Nadirshah eyeing a September release.

Latest Upcoming