അമീര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, സന ഫാത്തിമ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. സ്വാതന്ത്ര്യത്തിനു മുന്‍പുള്ള കാലത്തിലെ കഥ പറയുന്ന ചിത്രം വന്‍ മുതല്‍ മുടക്കിലാണ് ചിത്രീകരിച്ചത്. കേരളത്തില്‍ 103 സെന്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. തിയറ്റര്‍ ലിസ്റ്റ് കാണാം.
മികച്ച ആക്ഷന്‍ രംഗങ്ങളും ഗ്രാഫിക്‌സും ചിത്രത്തിലുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ബോളിവുഡ് സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് കൃഷ്ണ ആചാര്യയാണ്. ചിത്രത്തിലെ അമീറിന്റെ ലുക്ക് ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
Tags:amir khanamithabh bachankatrina kaifThugs of Hindusthan