പരിയേറും പെരുമാള്‍ എന്ന ആദ്യ ചിത്രത്തിലൂടെ നിരൂപക ശ്രദ്ധ നേടുകയും ബോക്‌സ് ഓഫിസ് വിജയം സ്വന്തമാക്കുകയും ചെയ്ത മാരി സെല്‍വരാജ് സംവിധാനം ചെയ്ത ധനുഷ് ചിത്രം കര്‍ണന്‍ ഇന്നു മുതല്‍ തിയറ്ററുകളില്‍. ആദ്യ പ്രദര്‍ശനങ്ങള്‍ കഴിഞ്ഞപ്പോള്‍ തമിഴകത്ത് നിന്ന് മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഈ ചിത്രത്തിലെ നായികയായി രജിഷ വിജയന്‍ തമിഴില്‍ അരങ്ങേറുകയാണ്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുള്ളി എസ് താണു നിര്‍മിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസ് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നു. ചിത്രത്തിന്‍റെ കേരള തിയറ്റര്‍ ലിസ്റ്റ് കാണാം.
ലാല്‍ ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. യോഗി ബാബുവാണ് മറ്റൊരു പ്രധാന വേഷത്തില്‍. ആദ്യ ചിത്രം പോലെ തന്നെ സാമൂഹ്യവിമര്‍ശന സ്വഭാവമുള്ള പരിചരണ രീതി തന്നെയാണ് മാരി സെല്‍വരാജ് രണ്ടാംചിത്രത്തിലും സ്വീകരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ ജാതി വ്യവസ്ഥയുടെ സാമൂഹ്യ വ്യവഹാരത്തെ പ്രതിപാദിച്ച പരിയേറും പെരുമാള്‍ വിവിധ ചലച്ചിത്ര മേളകളിലും അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. പാ രഞ്ജിതാണ് ഈ ചിത്രം നിര്‍മിച്ചത്.
Here is the Kerala theater list for Maari Selvaraj’s Dhanush starrer Karnan. The film has Rajisha Vijayan as the female lead.