പുതുമുഖങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘കേരള എക്‌സ്പ്രസ്സ്’ന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. ആദിദേവ് സിനിമാസിന്റെ ബാനറില്‍ ഷംസുദ്ദീന്‍ എം. നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ അക്ഷയ് അജിത് സംവിധാനം ചെയ്യുന്നു. നിരവധി ശ്രദ്ധേയമായ ഷോര്‍ട്ട് ഫിലിമുകള്‍ അക്ഷയ് സംവിധാനം ചെയ്തിട്ടുണ്ട്.
ഇഷാന്‍ ദേവ് ആണ് ചിത്രത്തില്‍ നായകന്‍. (മനു) നായിക ബോളിവുഡിലെ ശ്രദ്ധേയ താരം മന്‍പ്രീത് ആണ്. (മിഴി) സംവിധായകന്‍ അക്ഷയ് അജിതും പ്രധാനപ്പെട്ടൊരു വേഷം ചെയ്യുന്നുണ്ട്. കൊച്ചി, ബാംഗ്ലൂര്‍, പാലക്കാട് എന്നിവിടങ്ങളിലായി ഒറ്റ ഷെഡ്യൂളിലാണ് ചിത്രം പൂര്‍ത്തീകരിക്കുന്നത്. സിദ്ദിഖ്, റിയാസ് ഖാന്‍, രോഹിത് രവീന്ദ്രന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. കഥ, തിരക്കഥ, സംഭാഷണം- സൗരവ് ഉണ്ണികൃഷ്ണന്‍, അരുണ്‍ പി. ഛായാഗ്രഹണം അമല്‍ ജയ്‌സണ്‍, സംഗീതം വിമല്‍ പി. കെ.
Kerala Express being directed by debutant Akshay Ajith has Ishan Dev and Manpreeth in lead roles. started rolling.