തെന്നിന്ത്യയില്‍ ഇന്ന് ഏറ്റവും തിളങ്ങി നില്‍ക്കുന്ന നായികാ താരമാണ് കീര്‍ത്തി സുരേഷ്. തമിഴിലും തെലുങ്കിലുമായി നിരവധി വന്‍ ചിത്രങ്ങളിലാണ് കീര്‍ത്തി വേഷമിടുന്നത്. തെലുങ്കില്‍ കീര്‍ത്തി മുഖ്യ വേഷത്തില്‍ എത്തിയ മഹാനടി ഈ വര്‍ഷത്തെ മികച്ച വിജയമാണ്. മഹാനടിയുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഗോവ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്റെ വേദിയിലും താരമെത്തി. ചിത്രങ്ങള്‍ കാണാം.
Gorgeous #Mahanati @KeerthyOfficial at the #IFFI2018 Goa.. #KeerthySuresh pic.twitter.com/tSkA0LXTRG
— Kaushik LM (@LMKMovieManiac) November 28, 2018
തന്റെ വ്യത്യസ്ത സ്‌റ്റൈല്‍ പരീക്ഷണങ്ങളും ഫോട്ടോകളുമെല്ലാം താരം ഇന്‍സ്റ്റഗ്രാമിലും താരം പങ്കുവെക്കാറുണ്ട്. അടുത്തിടെ വിജയ് ചിത്രം സര്‍ക്കാരില്‍ നായികയായ കീര്‍ത്തി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരക്കാര്‍- അറബിക്കടലിന്റെ സിംഹത്തിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്.