ഒറ്റച്ചിത്രം കൊണ്ടു തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ ബാലതാരമാണ് കീര്‍ത്തന പാര്‍ത്ഥിപന്‍. മണിരത്‌നം സംവിധാനം ചെയ്ത കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തില്‍ ഏറെ ഗൗരവമുള്ള കഥാപാത്രം അസാമാന്യ കൈയടക്കത്തോടെയാണ് കീര്‍ത്തന കൈകാര്യം ചെയ്തത്. നടന്‍ പാര്‍ത്ഥിപന്റെ മകളായ കീര്‍ത്തന പക്ഷേ വളര്‍ന്നപ്പോള്‍ പിന്നീട് സംവിധാനത്തിലാണ് താല്‍പ്പര്യം പ്രകടിപ്പിച്ചത്. കുറച്ചു കാലം മണിരത്‌നത്തിന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇപ്പോള്‍ കീര്‍ത്തനയ്ക്ക് വിവാഹം നിശ്ചയിച്ചിരിക്കുന്നു. മാര്‍ച്ച് എട്ടിന് ചെന്നൈയിലെ ലീല പാലസ് ഹോട്ടലിലാണ് വിവാഹം. എട്ടു തവണ നാഷനല്‍ അവാര്‍ഡ് നേടിയ എഡിറ്റര്‍ ശ്രീകര്‍ പ്രസാദിന്റെ മകന്‍ അക്ഷയ് ആണ് കീര്‍ത്തനയുടെ വരന്‍.
Tags:keerthana parthiban