New Updates
  • പൊറിഞ്ചു മറിയം ജോസിന്റെ മോഷന്‍ പോസ്റ്റര്‍

  • ഇക്കയുടെ ശകടം, തിയറ്റര്‍ ലിസ്റ്റ് കാണാം

  • ഉണ്ട നാളെ മുതല്‍, തിയറ്റര്‍ ലിസ്റ്റ്

  • നീരജ് മാധവ് ചിത്രം ‘ഗൗതമന്റെ രഥം’ തുടങ്ങി

  • ജയം രവിയുടെ കോമാളി, ആദ്യ ടീസര്‍ കാണാം

  • മോഹന്‍ലാലിന്റെ ബറോസിന് സംഗീതം നല്‍കുന്നത് ലിഡിയന്‍ നാദസ്വരം

  • തനുശ്രീയുടെ മീടു ആരോപണം: നാനാ പടേക്കര്‍ക്ക് മുംബൈ പൊലീസിന്റെ ക്ലീന്‍ ചിറ്റ്

  • സുരാജിന്റെ ത്രില്ലര്‍ ചിത്രം എവിടെ, ഫസ്റ്റ് ലുക്ക് കാണാം

  • മമ്മുക്കാ ഒന്നിങ്ങു വന്നേ, ഷൂട്ടിംഗ് മുടക്കിയ കൊച്ചു സുന്ദരിയെ പരിചയപ്പെടുത്തി പിഷാരടി- വിഡിയോ

  • സ്‌റ്റൈലിഷ്, എത്തി സാഹോയുടെ ആദ്യ ടീസര്‍

കായംകുളം കൊച്ചുണ്ണിയുടെ ഹെവി തിയറ്റര്‍ ലിസ്റ്റ് ഇതാ

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി ടൈറ്റില്‍ വേഷത്തിലെത്തുന്ന കായംകുളം കൊച്ചുണ്ണി മലയാളം കണ്ട എക്കാലത്തെയും വലിയ റിലീസായി എത്തുകയാണ്. ശ്രീ ഗോകുലം മൂവീസ് 40 കോടിയിലേറേ മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം പ്രീ റിലീസ് ബിസിനസിലൂടെ മുടക്കുമുതലിനടുത്ത് സ്വന്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. കേരളത്തില്‍ നാളെ മുതല്‍ 358 സ്‌ക്രീനുകളിലായി 1700ലേറേ പ്രദര്‍ശനങ്ങള്‍ കൊച്ചുണ്ണിക്കുണ്ടാകും. തിയറ്റര്‍ ലിസ്റ്റ് കാണാം

102 സ്‌ക്രീനുകലിലാണ് യുഎഇ/ ജിസിസയില്‍ ചിത്രമെത്തുന്നത്. ഒരു തെന്നിന്ത്യന്‍ സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിതരണാവകാശ തുകയാണ് യുഎഇ/ ജിസിസിയില്‍ ചിത്രത്തിന് ലഭിച്ചിട്ടുള്ളത്.

ആദ്യമായാണ് ഒരു മലയാള ചിത്രം കേരളത്തില്‍ മാത്രം 300നു മുകളില്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. റിസര്‍വേഷന്‍ ആരംഭിച്ച ചിത്രത്തിന്റെ ആദ്യ ദിനങ്ങളിലെ ടിക്കറ്റിന് ഇതിനകം വലിയ ആവശ്യകത ഉയര്‍ന്നിട്ടുണ്ട്. നിവിന്‍പോളിയുടെ ജന്‍മ ദിനമാണ്. നിവിനിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ബോബി-സഞ്ജയ് തിരക്കഥ എഴുതിയ കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കര പക്കിയായി മോഹന്‍ലാലും എത്തുന്നുണ്ട്.
പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 161 ദിവസങ്ങളെടുത്താണ് പൂര്‍ത്തിയാക്കിയത്. 18 സംഘടന രംഗങ്ങള്‍ ചിത്രത്തിലുണ്ടാകും. 40 കോടിയോളം രൂപയുടെ ബജറ്റില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രത്തിനായി ഏറെ ക്ഷമയും അര്‍പ്പണ മനോഭാവവും നിവിന്‍ പോളി പ്രകടമാക്കി.

പിരീഡ് സിനിമ എന്ന നിലയില്‍ ആര്‍ട്ട് വിഭാഗത്തിനു മാത്രമായി എട്ടു കോടിയോളം രൂപ ചെലവു വന്നുവെന്നും 400ഓളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ചിത്രത്തിന്റെ ഭാഗമാണെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു. ശ്രീലങ്കയിലും ഗോവയിലും മംഗലാപുരത്തുമായുമെല്ലാമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *