ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയിലെ ഒട്ടേറേ വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി ടൈറ്റില്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വന്‍ ആക്ഷന്‍ രംഗങ്ങളാണ് ഉള്ളത്. സാങ്കേതികയിലും മേക്കിംഗിലും ഉന്നത നമിലവാരം പുലര്‍ത്തിയാണ് കൊച്ചുണ്ണി ഒരുക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുന്ന വിവരങ്ങളും ചിത്രങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്.
ചിത്രീകരണത്തിനിടെ ഏറെ മുതലകളുള്ള ഒരു കായലില്‍ നിവിന്‍ പോളി ഇറങ്ങിയെന്നും ഏറെ ആശങ്കയോടെയാണ് ഷൂട്ടിംഗ് നടന്നതെന്നും വാര്‍ത്ത വരികയുണ്ടായി. പലരും ഇത് അതിശയോക്തി ആണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ആ തടാകത്തിന്റെ വിഡിയോ കായംകുളം കൊച്ചുണ്ണിയുടെ ഒഫിഷ്യല്‍ പേജില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇടയ്ക്കിടെ മുതലകള്‍ പൊങ്ങിവരുന്നത് വിഡിയോയില്‍ കാണാം. ബോബി-സഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാല്‍ എത്തുന്നു.