റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ബിഗ്ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണി ഈ മാസം 15ന് തിയറ്ററുകളിലെത്തുകയാണ്. ഗോകുലം പ്രൊഡക്ഷന്‍സ് 40 കോടിയോളം ചെലവിട്ട് നിര്‍മിച്ച ചിത്രം പ്രീ റിലീസ് ബിസിനസിലൂടെ മുടക്കുമുതല്‍ തിരിച്ചുപിടിച്ചുകഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മലയാളത്തിലെ ഇതുവരെ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളേക്കാളും ഉയര്‍ന്ന ബജറ്റില്‍ പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ നേട്ടം മലയാള സിനിമാ വ്യവസായത്തിന് തന്നെ ശുഭ സൂചനയാണ്. ബോബി- സഞ്ജയ് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ഇത്തിക്കരപ്പക്കിയായി മോഹന്‍ലാലും എത്തുന്നുണ്ട്.
ഇറോസ് ഇന്റര്‍നാഷ്ണലാണ് സിനിമയുടെ ആഗോള ഡിജിറ്റല്‍ അവകാശം 25 കോടിയോളം രൂപയ്ക്ക് സ്വന്തമാക്കിയിട്ടുള്ളത്. ഏകദേശം 25 കോടി രൂപയ്ക്കാണ് തമിഴ്, തെലുങ്ക്, മലയാളം റൈറ്റ്‌സ് ഇവര്‍ നേടിയത്. മ്യൂസിക്ക് റൈറ്റ്‌സും ഓള്‍ ഇന്ത്യ തിയറ്റര്‍ അവകാശവും ഇറോസിന്റേതാണ്. സിനിമയുടെ റിലീസിന് ശേഷംലഭിക്കിുന്ന ലാഭവിഹിതം നിര്‍മാതാവുമായി പങ്കുവെക്കണമെന്നും കരാറിലുണ്ട്.
മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന ഓവര്‍സീസ് റൈറ്റ്‌സ് തുകയും കൊച്ചുണ്ണിയുടെ പേരിലാണ്. നാലു കോടി രൂപയ്ക്കാണ് ഫാര്‍സ് ഫിലിംസ് ആണ് കായംകുളം കൊച്ചുണ്ണിയുടെ ഓവര്‍സീസ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ശേഷം വരുന്ന ലാഭവിഹിതം നിര്‍മാതാവുമായി പങ്കുവെക്കുകയും ചെയ്യും. ഹിന്ദി ഡബ്ബിങ് റൈറ്റ്‌സും നാല് കോടിരൂപയ്ക്കടുത്താണ് കൈമാറിയത്. സാാറ്റലൈറ്റ് റൈറ്റ്‌സ് ഇനത്തില്‍ കദേശം പത്ത് കോടിക്ക് അടുത്ത് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്