കാര്‍വില്‍ സിനിമാസിന്റെ കേരളത്തിലെ സ്‌ക്രീനുകളില്‍ മൊത്തമായി ഏറ്റവും വേഗത്തില്‍ ഒരു കോടി തികച്ച റെക്കോഡ് മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളില്‍ നിന്ന് കായംകുളം കൊച്ചുണ്ണി കരസ്ഥമാക്കുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം 2 ദിവസങ്ങളിലായി 73.15 ലക്ഷമാണ് കളക്റ്റ് ചെയ്തത്. ആദ്യ ദിനങ്ങളിലെ വന്‍ ഷോ കൗണ്ടാണ് ചിത്രത്തെ ഈ നേട്ടത്തിലെത്തിച്ചത്. 24 മണിക്കൂര്‍ തുടര്‍ച്ചയായ പ്രദര്‍ശനങ്ങളാണ് കാര്‍ണിവല്‍ ആദ്യ ദിനത്തില്‍ ചിത്രത്തിന് ഈ നേട്ടം സമ്മാനിച്ചത്. രണ്ടാം ദിനത്തില്‍ 114 ഷോകളിലായി 27.34 ലക്ഷം രൂപയാണ് ചിത്രം നേടിയത്. ആദ്യ ദിനത്തെ അപേക്ഷിച്ച് ഒക്കുപ്പന്‍സി 68.38 ആയി കുറഞ്ഞു. ശനിയാഴ്ച അവധി ദിനമാണ് എന്നതു കൂടി കണക്കിലെടുക്കുമ്പോള്‍ ഇന്നു തന്നെ റെക്കോഡ് മറികടക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.
ഷാജി പാടൂര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം എട്ടു ദിവസത്തില്‍ 1.06 കോടി നേടിയപ്പോള്‍ അമല്‍ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രത്തിന് 1.03 കോടി നേടാന്‍ മാത്രമേ സാധിച്ചിട്ടുള്ളു. കാര്‍ണിവല്‍ സിനിമാസില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ബാഹുബലി 2 മാത്രമാണ് അബ്രഹാമിന്റെ സന്തതികളേക്കാള്‍ വേഗത്തില്‍ കേരളത്തിലെ സെന്ററുകളില്‍ 1 കോടിയില്‍ എത്തിയിട്ടുള്ളത്. 7 ദിവസത്തിലായിരുന്നു ബാഹുബലി 2ന്റെ നേട്ടം.
ഫെലിനി സംവിധാനം ചെയ്ത ടോവിനോ തോമസ് ചിത്രം തീവണ്ടി 9 ദിവസം കൊണ്ടാണ് കാര്‍ണിവല്‍ കളക്ഷനില്‍ 1 കോടിയിലെത്തിയത്. 12 ദിവസം കൊണ്ട് 1 കോടി നേട്ടം കാര്‍ണിവല്‍ സ്‌ക്രീനുകളില്‍ നിന്ന് സ്വന്തമാക്കിയ പുലിമുരുകനാണ് തൊട്ടുപിന്നില്‍. പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദി 19 ദിവസം കൊണ്ടാണ് കാര്‍ണിവല്‍ സ്‌ക്രീനുകളില്‍ 1 കോടി തികച്ചത്.
കൊച്ചുണ്ണിയുടെ വന്‍ റിലീസില്‍ തിയറ്ററുകള്‍ നഷ്ടമായത് വരത്തന്റെ 50 കോടി പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്.
NB: ഓരോ ചിത്രത്തിനും കാര്‍ണിവലില്‍ ലഭിച്ച സ്‌ക്രീനുകള്‍ കളക്ഷനെ സ്വാധീനിച്ചിട്ടുണ്ടാകാം.