റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലൂടെ മാത്രമാണ് കംപ്ലീറ്റ് ആക്റ്റര്‍ മോഹന്‍ലാല്‍ ഇത്തവണത്തെ ഓണത്തിന് തിയറ്ററുകളിലുണ്ടാകുക. നിവിന്‍പോളി നായകനാകുന്ന ചിത്രത്തില്‍ ഇത്തിക്കര പക്കിയുടെ വേഷമാണ് മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ ലുക്ക് ഇതിനകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ഇത്തിക്കര പക്കിക്കായി 15 ദിവസത്തിലേറെ മോഹന്‍ലാല്‍ നല്‍കിയിട്ടുണ്ട്.
ചിത്രത്തില്‍ മോഹന്‍ലാലിന് ഏറെ പ്രാധാന്യമുള്ള കഥാപാത്രമാണെന്നും വെറും അതിഥി വേഷമല്ലെന്നും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് വ്യക്തമാക്കിയിട്ടുണ്ട്. മികച്ച ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തില്‍ മോഹന്‍ലാലിനുണ്ട്. അരമണിക്കൂറിലേറേ അദ്ദേഹം ചിത്രത്തിലുണ്ടെന്നാണ് വിവരം. ഇത്തിക്കര പക്കിയുടെ ആക്ഷന്‍ ചിത്രീകരണത്തിനിടയിലെ ചില ഫോട്ടോകള്‍ കാണാം.