‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ നായിക കയാദു ലോഹര്‍, പുതിയ ലുക്ക് പോസ്റ്റര്‍ കാണാം

19-ാം നൂറ്റാണ്ടിലെ തിരുവിതാംകൂറിന്‍റെ ചരിത്രത്തെ ആധാരമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 19-ാം നൂറ്റാണ്ടിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 19-ാം നൂറ്റാണ്ടിലെ ചരിത്ര പുരുഷന്‍മാരും രാജാക്കന്‍മാരും കായംകുളം കൊച്ചുണ്ണിയെ പോലുള്ള വ്യക്തിത്വങ്ങളുമെല്ലാം കഥാപാത്രങ്ങളായി വരുന്നുണ്ടെങ്കിലും അധികം അറിയപ്പെടാത്ത ചരിത്ര ഏടുകളില്‍ ശ്രദ്ധയൂന്നുന്നതാകും പ്രമേയം. സിജു വിൽസൺ ആണ് 19-ാം നുറ്റാണ്ടിലെ ഇതിഹാസ നായകനായ ആറാട്ടു പുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിന്‍റെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്ന കയാദു ലോഹറിനെ പരിചയപ്പെടുത്തുന്നതാണ് പുതിയ പോസ്റ്റര്‍ ശ്രീഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.

എം ജയചന്ദ്രന്‍ സംഗീതം നല്‍കുന്നു. പ്രീ പ്രൊ‍ഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്. ചരിത്ര പശ്ചാത്തലത്തില്‍ നങ്ങേലി എന്നൊരു സിനിമയും ഒരു മോഹന്‍ലാല്‍ സിനിമയും വിനയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നങ്ങേലി എന്ന കഥാപാത്രം പത്തൊമ്പതാം നൂറ്റാണ്ടിലും ഉണ്ടാകും. കഥാപാത്രത്തിനായി ആറുമാസത്തോളെ കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും സിജു വില്‍സണ്‍ അഭ്യസിച്ചു.

അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുധീര്‍ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രന്‍സ്, രാഘവന്‍, അലന്‍സിയര്‍, ശ്രീജിത് രവി, സുദേവ് നായര്‍, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സെന്തില്‍ കൃഷ്ണ, ബിബിന്‍ ജോര്‍ജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്പടികം ജോര്‍ജ്, സുനില്‍ സുഗത, ചേര്‍ത്തല ജയന്‍, ക്യഷ്ണ, ബിജു പപ്പന്‍, ബൈജു എഴുപുന്ന, ശരണ്‍, സുന്ദര പാണ്ഡ്യന്‍, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്.രാധാകൃഷ്ണന്‍, സലിം ബാവ, ജയകുമാര്‍, നസീര്‍ സംക്രാന്തി, കൂട്ടിക്കല്‍ ജയച്ചന്ദ്രന്‍,പത്മകുമാര്‍, മുന്‍ഷി രഞ്ജിത്, ഹരീഷ് പെന്‍ഗന്‍, ഉണ്ണി നായര്‍, ബിട്ടു തോമസ്, മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജുവ, രേണു സുന്ദര്‍, വര്‍ഷ വിശ്വനാഥ്, നിയ, മാധുരി ബ്രകാന്‍സ, ഗായത്രി നമ്പ്യാര്‍, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നു.

Here is the New look poster for Vinayn’s magnum opus ’19-am Noottand’. Siju Wilson will essay the lead role. Kayadu Lohar as the female lead.

Latest Upcoming