ഒരു മെക്‌സിക്കന്‍ അപാരത എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകനാകുന്നത്. കാട്ടാളന്‍ പൊറിഞ്ചു എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. തൃശൂരിലെ ഒരുപഴയകാല ഗുണ്ടയായാണ് മെഗാസ്റ്റാര്‍ എത്തുക. 1980കളില്‍ തൃശൂര്‍ പശ്ചാത്തലമായി നടക്കുന്ന ഒരു പ്രമേയമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആക്ഷേപ ഹാസ്യ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങുക.
നിലവിലെ കമ്മിറ്റ്‌മെന്റുകള്‍ തീര്‍ത്ത ശേഷമാകും താരം ഈ ചിത്രത്തിനായി ഡേറ്റ് കണ്ടെത്തുക. മമ്മൂട്ടിക്ക് കഥയും കഥാപാത്രവും ഇഷ്ടമായിട്ടുണ്ടെന്നും അടുത്ത വര്‍ഷം ആദ്യമായിരിക്കും മിക്കവാറും ചിത്രീകരണം നടക്കുക എന്നുമാണ് സംവിധായകന്‍ നേരത്തേ വ്യക്തമാക്കിയിട്ടുള്ളത്.
Tags:Kattalan porinjumammoottytom emmatty