ബോളിവുഡിലെ രാജകീയ വിവാഹത്തിന് ജയ്‍പൂര്‍ സാക്ഷ്യം വഹിക്കുന്നു. കത്രീന കൈഫും വിക്കി കൌശലും വിവാഹിതരായ ശേഷമുള്ള ആദ്യ വിഡിയോ പുറത്തു വന്നിരിക്കുകയാണ്. കത്രീന കൈഫും വിക്കി കൌശലും വിവാഹിതരായി. കൊട്ടാര സദൃശമായ വിവാഹ വേദിക്കു മുകളില്‍ ഇരുവരും മാലചാര്‍ത്തി കൈകോര്‍ത്തെത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ബർവാരയിലെ സിക്സ് സെൻസസ് റിസോർട്ടിൽ വച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്.
A sneak peek into #VickyKaushal & #KatrinaKaif's extravagant wedding! 😍#VicKat #KatrinaVickyKiShaadi #KatrinaKaif #VickyKaushal pic.twitter.com/2kDvveLE3s
— Zee News English (@ZeeNewsEnglish) December 9, 2021
മൂന്നു ദിവസത്തെ ആഘോഷങ്ങളില്‍ ബോളിവുഡ് താരകുടുംബങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുക്കുന്നു. 2018ലാണ് ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. വിഡിയോ ചടങ്ങുകളുടെ മൊത്തത്തിലുള്ള വിഡിയോ അവകാശം 80 കോടി രൂപയ്ക്ക് ആമസോണ്‍ പ്രൈം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Katrina Kaif tied the knot to Vicky Kaushal after years of dating. The first video after marriage is here.