മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ പോലെ തന്റെ ഹിന്ദി ചിത്രം കര്‍വാന്റെ റിലീസില്‍ മാറ്റമില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍. ചിത്രം ഇന്ന് കേരളത്തിലെ 88 സെന്ററുകളില്‍ റിലീസ് ചെയ്യുകയാണ്.
മലയാളി സംവിധായകന്‍ സഞ്ജു സുരേന്ദ്രന്റെ ഹര്‍ജിയില്‍ തൃശൂര്‍ അഡീഷനല്‍ ജില്ലാ ജഡ്ജി കര്‍വാന്റെ റിലീസ് തടഞ്ഞുകൊണ്ട് ഉത്തരവിട്ടിരുന്നു. ‘ഏദന്‍’ എന്ന മലയാള ചിത്രത്തിന്റെ പകര്‍പ്പാണു കാര്‍വാന്‍ എന്നാരോപിച്ചാണു ഹര്‍ജി. എന്നാല്‍ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍ന്നെന്ന സൂചനയാണ് പിന്നീട് ദുല്‍ഖര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ നല്‍കിയത്.
ആകാശ് ഖുറാന സംവിധാനം ചെയ്യുന്ന കര്‍വാനില്‍ ഇര്‍ഫാന്‍ ഖാനും മിഥിലാ പാല്‍ക്കറും ദുല്‍ഖറിനൊപ്പം പ്രധാന വേഷങ്ങളിലുണ്ട്.
Tags:aakash khuranadulquer salmankarvan