ഒടിയൻ്റെ കഥയുമായി “കരുവ് “; ഫസ്റ്റ്ലുക്ക് പോസ്റ്റർ

മലയാളത്തിൽ വീണ്ടുമൊരു ഒടിയന്‍റെ കഥയുമായി എത്തുന്ന “കരുവ് ” എന്ന ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മലയാള സിനിമയിലെ പ്രമുഖർ ചേർന്ന് പുറത്തിറക്കി. പുതുമുഖങ്ങൾക്കാണ് ഏറെ പ്രാധാന്യമുള്ള ഈ ത്രില്ലർ ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംവിധാനം നവാഗതയായ ശ്രീഷ്മ ആർ മേനോനാണ് നിർവഹിക്കുന്നത്. പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ ആല്‍ഫാ ഓഷ്യന്‍ എന്‍ടര്‍ടെയിന്‍മെന്‍റ്സിൻ്റെ ബാനറിൽ സുധീർ ഇബ്രാഹിമാണ് കരുവ് നിർമ്മിക്കുന്നത്.

ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി സംവിധായികയാവുന്നു എന്ന പ്രത്യേകതയുള്ള കരുവ് പാലക്കാടും പരിസര പ്രദേശങ്ങളിലുമായാണ് പൂർത്തിയാക്കിയത്. ശ്രദ്ധേയനായ യുവ ഛായാഗ്രാഹകന്‍ ടോണി ജോര്‍ജ്ജ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. ഹാരി മോഹൻദാസ് എഡിറ്റിങ്ങും, റോഷൻ സംഗീതവും നിര്‍വ്വഹിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൗഡില്യ പ്രൊഡക്ഷൻസ്, പ്രോജക്ട് ഡിസൈനർ- റിയാസ് എം.ടി & സായ് വെങ്കിടേഷ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കലാ സംവിധാനം- ശ്രീജിത്ത്‌ ശ്രീധരൻ, സംഘട്ടനം- അഷറഫ് ഗുരുക്കൾ, മേക്കപ്പ്- അനൂബ് സാബു, കോസ്റ്റ്യൂം- ലാവണ്യ, ചീഫ് അസോസിയേറ്റ് ഡയറകടര്‍- സുകൃത്ത്, സെക്കന്റ് ക്യാമറ- ശരൺ പെരുമ്പാവൂർ, പി.ആർ.ഒ- പി. ശിവപ്രസാദ്, സ്റ്റിൽസ്- വിഷ്ണു രഘു, ഡിസൈൻ- അരുൺ കൈയ്യല്ലത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
പുതുമുഖങ്ങളെ കൂടാതെ വൈശാഖ് വിശ്വനാഥൻ, സ്വാതി ഷാജി, ഷോബി തിലകൻ, സുമേഷ് സുരേന്ദ്രൻ, കണ്ണൻ പട്ടാമ്പി, വിനു മാത്യു പോൾ, റിയാസ് എം.ടി, സായ് വെങ്കിടേഷ് ,കുളപ്പുള്ളി ലീല, സ്വപ്ന നായർ, സുധീർ ഇബ്രാഹീം, ശ്രീഷ്ണ സുരേഷ്, സുചിത്ര മേനോൻ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.ചിത്രം മെയ് മാസത്തോടെ പ്രദർശനത്തിനെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.

Here is the first look poster for Sreeshma R Menon directorial ‘Karuvu’. The movie is based on the concept of Odiyan.

Latest Upcoming