ധ്രുവങ്കള്‍ 16 എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് കാര്‍ത്തിക് നരേന്‍. തന്റെ രണ്ടാമത്തെ ചിത്രം നരകാസുരനും കാര്‍ത്തിക് പൂര്‍ത്തിയാക്കി കഴിഞ്ഞു. അരവിന്ദ് സാമി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ നിര്‍മാണത്തില്‍ പ്രമുഖ സംവിധായകന്‍ ഗൗതം മേനോനും പങ്കാളിയാണ്. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ കാര്യങ്ങള്‍ ശരിയായല്ല പോയത് എന്നു വ്യക്തമാകുകയാണ് ഇപ്പോള്‍.
ഇന്നലെ ഇരുവരുടെയും ട്വീറ്റുകളിലൂടെയാണ് പോര് മറനീക്കി പുറത്തുവന്നത്. ചില യുവ സംവിധായകന്‍ കൂട്ടായ്മയ്‌ക്കൊപ്പം നില്‍ക്കാതെ തങ്ങളുടെ പാഷനെ നശിപ്പിച്ചു കളയുമ്പോള്‍ ഒരു കൂട്ടം യുവാക്കളുടെ സംഘം ഒരുക്കിയ മനോഹര ചിത്രം എന്ന ക്യാപ്ഷനോട് ഗൗതം ഒരു ഷോര്‍ട്ട് ഫിലിം ട്വിറ്ററിലൂടെ പങ്കുവെച്ചു. ഉടന്‍ അതിന് മറുപടിയുമായി കാര്‍ത്തിക് നരേനും എത്തി. ചിലപ്പോള്‍ തെറ്റായ ഇടത്ത് നല്‍കുന്ന വിശ്വാസം കാര്യങ്ങളെ ഇല്ലാതാക്കും. നിങ്ങള്‍ ചെയ്യാത്ത ഒരു കുറ്റത്തിന് എല്ലാ ദിശകളില്‍ നിന്നും നിങ്ങളുടെ പാഷന്‍ നശിപ്പിക്കപ്പെടുന്നത് കാണേണ്ടി വരുമെന്നായിരുന്നു കാര്‍ത്തിക്കിന്റെ ട്വീറ്റ്. ഇതിനു പിന്നാലെ ഗൗതം മേനോനെ നേരിട്ട് അഡ്രസ് ചെയ്ത് കാര്‍ത്തിക് ട്വീറ്റ് ചെയ്തു. എല്ലാവരും അരുതെന്ന് ഉപദേശിച്ചിട്ടും നിങ്ങളുമായി സഹകരിക്കുന്നതിനെ ഞാന്‍ വിശ്വസിച്ചു. എന്നാല്‍ അവസാനം വലിച്ചെറിയപ്പെടുകയായിരുന്നു. ഒരു യുവസംവിധായകനോട് ഇത് ചെയ്യരുത്, വേദനയാണ്- ഇതാണ് ഗൗതം മേനോനെ ടാഗ് ചെയ്തുള്ള കാര്‍ത്തിക്കിന്റെ ട്വീറ്റ്.
https://t.co/6whl3aEczn
While some young filmmakers whine about their passion getting butchered instead of growing a pair, here’s a young team that makes an interesting short about girls,women, cricket, CSK and liberation.What a https://t.co/dseipSKVrF very nicely done!— Gauthamvasudevmenon (@menongautham) March 27, 2018
While everybody advised against it I had the pair to trust you & collaborate sir. In return we were treated like trash & made to invest on our own. I think its better to whine & confront instead of running away. Please don't do this to any other young filmmaker sir. It hurts! https://t.co/05b4v7eSXg
— Karthick Naren (@karthicknaren_M) March 27, 2018
Sometimes a misplaced trust may kill you. People should think twice before taking it for a ride. The last thing you want to see is your passion getting butchered from all the directions for a mistake you did not commit. Threshold!
— Karthick Naren (@karthicknaren_M) March 26, 2018