പിഎസ് മിത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ തമിഴ് താരം കാര്‍ത്തി എത്തുന്നത് ഇരട്ട വേഷങ്ങളിലെന്ന് റിപ്പോര്‍ട്ട്. നേരത്തേ ചിത്രത്തിന്റെ കാരക്റ്റര്‍ മോഷന്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇതിലൊരു സാര്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് കാര്‍ത്തി എത്തിയിരുന്നത്. ഈ വേഷം കൂടാതെ താരത്തിന്റെ സാധാരണ ഗെറ്റപ്പിലുള്ള ഒരു വേഷം കൂടി ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന. സിരുത്തൈ ആണ് ഇതിന് മുമ്പ് കാര്‍ത്തി ഡബ്ബിള്‍ റോളിലെത്തിയ ചിത്രം.
കര്‍ണന്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച രജിഷ വിജയന്‍ ആണ് സര്‍ദാറില്‍ നായികയാകുന്നത്. റാഷി ഖന്നയും പ്രധാന വേഷത്തിലുണ്ട്. ബോളിവുഡ് താരം ചങ്കി പാണ്ഡെ വില്ലന്‍ വേഷത്തില്‍ എത്തുന്നു. സിമ്രാന്‍, മുരളി ശര്‍മ, ഇളവരസ്, മുനിഷ്‌കാന്ത് എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളിലുണ്ട്. ജി.വി പ്രകാശ് സംഗീതം നല്‍കുന്നു. ജോര്‍ജ്ജ് സി വില്യംസിന്റേതാണ് ക്യാമറ. എഡിറ്റര്‍ റുബെന്‍. പ്രിന്‍സ് പിക്‌ചേര്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
As per reports Karthi plays a dual role in PS Mithran directorial Sardar.