‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‍സിംഗ്’ 28ന്, ട്രെയിലര്‍ കാണാം

‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‍സിംഗ്’ 28ന്, ട്രെയിലര്‍ കാണാം

ശരത് ജി. മോഹൻ രചനയും സംവിധാനവും നിര്‍വഹിച്ച് ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷത്തിലെത്തുന്ന ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‍സിംഗ്’ ജനുവരി 28ന് തിയറ്ററുകളിൽ എത്തും. അതിനു മുന്നോടിയായി ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഹാസ്യത്തിന്‍റെ മേമ്പൊടിയും ത്രില്ലര്‍ സ്വഭാവവും ചേര്‍ത്താണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ഫസ്റ്റ് പേജ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മോനു പഴേടത്ത് ആണ് നിര്‍മാണം.

ഇന്ദ്രൻസ്, നന്ദു, ജോയി മാത്യു, ജാഫർ ഇടുക്കി, സുധീർ കരമന, വിജയ കുമാർ, റോണി ഡേവിഡ്, എൽദോ മാത്യു, അൽത്താഫ് സലീം, അനീഷ് ഗോപാൽ, വിഷ്ണു പുരുഷൻ, അബു സലിം, അപ്പാ ഹാജാ, കൊച്ചു പ്രേമൻ, സുനിൽ സുഖദ, നാരായണൻ കുട്ടി, ബിജുക്കുട്ടൻ, ബാലാജി, ദിനേശ് പണിക്കർ, ബോബൻ സാമുവേൽ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണൻ സാഗർ, പ്രസാദ് മുഹമ്മ, ഷിൻസ്, സന്തോഷ്, കോട്ടയം പദ്മൻ, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി അമ്മ, മോളി കണ്ണമാലി, ദേവകിയമ്മ, രശ്മി ബോബൻ, ഷൈനി സാറാ, ആര്യാ മണികണ്ഠൻ, അമ്പിളി നിലമ്പൂർ തുടങ്ങി വലിയൊരു താരനിര ചിത്രത്തിലുണ്ട്.
സംഗീതം രഞ്ജിൻ രാജ്. ക്യാമറ മാൻ : പ്രശാന്ത് കൃഷ്ണ, എഡിറ്റർ : റെക്‌സൺ ജോസഫ്.

Here is the trailer for Sarath G Mohan directorial ‘Karnan Napoleon Bhagat Singh’. Releasing on Jan 28th. Dheeraj Denny essaying the lead role.

Latest Trailer