ഐശ്വര്യ റായ് ബച്ചന്റെ പിതാവ് അടുത്തിടെയാണ് അന്തരിച്ചത്. താരത്തിന്റെ ദുഃഖകരമായ അവസ്ഥയിലുള്ള ഫോട്ടോ ചില മാധ്യമങ്ങള്‍ തപ്പിപിടിച്ച് ആഘോഷിച്ചതിനെതിരേ ബോളിവുഡില്‍ പലരും രംഗത്തെത്തിയിരുന്നു. ഇതിനു പുറമേയാണ് സംസ്‌കാര ചടങ്ങുകളിലെ കരണ്‍ ജോഹറിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടി ഐശ്വര്യയും കരണും അത്ര രസത്തിലല്ലെന്ന് ചിലര്‍ പടച്ചുവിട്ടത്. എന്നാല്‍ ഇതില്‍ ഒരു കാര്യവുമില്ലെന്നാണ് വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. ഒഴിവാക്കാനാകാത്ത തിരക്കുകളില്‍പ്പെട്ടതിനാല്‍ കരണിന് ചടങ്ങിന് വരാനായില്ലെങ്കിലും അമ്മയെ അദ്ദേഹം അങ്ങോട്ടേക്ക് അയച്ചിരുന്നു. കൂടാതെ ആശുപത്രിയില്‍ കൃഷ്ണരാജ് റായെ സന്ദര്‍ശിച്ചവരുടെ കൂട്ടത്തിലും കരണ്‍ ജോഹറുണ്ടായിരുന്നു. ഐശ്വര്യ റായുടെയും അഭിഷേക് ബച്ചന്റെയും എല്ലാ വിഷമഘട്ടങ്ങളിലും കൂടെ നില്‍ക്കുന്ന മികച്ച സുഹൃത്താണ് കരണ്‍ ജോഹര്‍.