കെ വി ആനന്ദിന്റെ സംവിധാനത്തില്‍ സൂര്യയും മോഹന്‍ലാലും ഒന്നിക്കുന്ന കാപ്പാന്‍ ഓഗസ്റ്റ് അവസാനത്തില്‍ തിയറ്ററുകളിലെത്തുകയാണ്. തമിഴിനൊപ്പം തന്നെ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും പുറത്തിറങ്ങും. ബന്ദോബസ്ത് എന്ന പേരിലെത്തുന്ന തെലുങ്ക് പതിപ്പിന്റെ ടൈറ്റിലും ഫസ്റ്റ്‌ലുക്ക് പോസ്റ്ററും കഴിഞ്ഞ ദിവസം എസ്എസ് രാജമൗലിയാണ് അവതരിപ്പിച്ചത്.
Happy to release the First Look of @Suriya_offl & @Mohanlal sir’s #Bandobast. Best wishes to @anavenkat & his entire team..:) @LycaProductions @arya_offl @Jharrisjayaraj @bomanirani @sayyeshaa pic.twitter.com/Rx6XrHiuh4
— rajamouli ss (@ssrajamouli) June 28, 2019
പ്രധാനമന്ത്രിയായ ചന്ദ്രകാന്ത് വര്‍മ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. വില്ലന്‍ വേഷത്തില്‍ എത്തുന്നത് ആര്യയാണ്്. ആര്യയുടെ ഭാര്യ സയേഷയാണ് നായിക.പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള എന്‍എസ്ജി കമാന്‍ഡോ ആയാണ് സൂര്യ ചിത്രത്തില്‍ എത്തുന്നത്. ചെന്നൈ,ഡെല്‍ഹി, കുളു മണാലി, ലണ്ടന്‍, ന്യൂയോര്‍ക്ക്, ബ്രസീല്‍ എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. 100 കോടി ചെലവില്‍ ലൈക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.
Surya-Mohanlal starer Kappan’s Telugu version titled as Bandobast. The KV Anand directorial will release in August.