ഡെസില്‍ പെരിയ സ്വാമി സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കണ്ണുംകണ്ണും കൊളളയടിത്താല്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. റൊമാന്റിക് കോമഡി എന്ന ഗണത്തില്‍ വരുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഋതുപര്‍ണയാണ് ചിത്രത്തിലെ നായിക. ഡെല്‍ഹി, ഗോവ, ചെന്നൈ എന്നിവയാണ് ലൊക്കേഷന്‍. വാലന്റൈന്‍ ദിന സ്‌പെഷ്യലായാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. സിദ്ധാര്‍ത്ഥ് എന്ന ഐടി പ്രൊഫഷണലായാണ് ഡിക്യു ചിത്രത്തില്‍ വേഷമിടുന്നത്.