മലയാളത്തില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി വിവിധ ചിത്രങ്ങളില്‍ തിളങ്ങിയ താരമാണ് കനിഹ. ഒരല്‍പ്പം തടിച്ച ശരീര പ്രകൃതിയാണ് മുമ്പ് കനിഹയ്ക്ക് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ പക്ഷേ കുറച്ചുകാലമായി താരം വേറൊരു ലുക്കിലയാണ്. ആറാഴ്ചത്തെ വിവിധ ശ്രമങ്ങളുടെ ഫലമായ തന്റ വണ്ണം രണ്ടിഞ്ചും ഭാരം 5 കിലോയും കുറഞ്ഞെന്ന് നേരത്തേ ഒരു ഫേസ്ബു്ക് പോസ്റ്റില്‍ കനിഹ വ്യക്തമായിരുന്നു.
ഫിറ്റായും ആരോഗ്യത്തോടെയും ഇരിക്കുക മാത്രമാണ് ലക്ഷ്യമെന്നും സിനിമയ്ക്കു വേണ്ടിയല്ല ഈ രൂപമാറ്റമെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. തന്റെ ശരീരത്തിനും മനസിനും ഉല്ലാസം നല്‍കുന്ന പ്രവൃത്തികള്‍ കനിഹ തുടരുകയാണ്.
തന്റെ നൃത്ത പരിശീലനങ്ങളുടെയും ജിം പരീക്ഷണങ്ങളുടെയും വിഡിയോ താരം ഫേസ്ബുക്കിലൂടെ പങ്കുവെക്കുന്നു. മലയാളത്തില്‍ മമ്മൂട്ടി നായകനായ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലാണ് കനിഹ ഇപ്പോള്‍ അഭിനയിക്കുന്നത്.
Tags:Kaniha