ഷെയ്ന്‍ നിഗം നായകനായ പുതിയ ചിത്രം ‘വലിയ പെരുന്നാള്‍’ തിയറ്ററുകളില്‍ തുടരുകയാണ്. 3 മണിക്കൂര്‍ 8 മിനുറ്റ് ദൈര്‍ഘ്യമാണ് ഉള്ളത്. അന്‍വര്‍ റഷീദിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിട്ടുള്ള ഡിമല്‍ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന്‍ ഷാഹിറും ജോജു ജോര്‍ജും പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിലെ ‘കണ്ടാ കണ്ടാ’ എന്ന വിഡിയോ ഗാനം യൂട്യൂബില്‍ പുറത്തിറങ്ങി.
ഹിമിക ബോസാണ് നായിക. മാജിക് മൗണ്ടെയ്ന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷ രാജീവാണ് നിര്‍മാണം. ഫെസ്റ്റിവല്‍ ഓഫ് സാക്രിഫൈസ് എന്ന ടാഗ് ലൈനിലാണ് ചിത്രം വരുന്നത്. അന്‍വര്‍ റഷീദാണ് വിതരണം നിര്‍വഹിക്കുക. ഡിമലും തസ്രീക്ക് സലാമും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. റെക്‌സ് വിജയന്‍ സംഗീതവും സുരേഷ് രാജന്‍ ക്യാമറയും നിര്‍വഹിച്ചു.
Shane Nigam’s Valiya Perunnal now on theaters. Dimal Dennis directorial has Joju George, Soubin Shahir in pivotal roles. Himika Bose essaying the female lead. Here is the ‘Kanda Kanda’ video song.