‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്’ എന്ന ചിത്രത്തിലൂടെ വിജയകരമായി അരങ്ങേറ്റം കുറിച്ച രതീഷ് പൊതുവാള് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കനകം, കാമിനി, കലഹം’ ഷൂട്ടിംഗ് തുടങ്ങി. നിവിന്‍ പോളിയാണ് മുഖ്യ വേഷത്തില്‍ എത്തുന്നത്. പോളി ജൂനിയര്‍ പിക്ചേര്‍സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. നിവിന്‍ പോളിയുടെ ജന്മദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്.
ഗ്രേസ് ആന്റണിയാണ് ചിത്രത്തില്‍ മുഖ്യ വേഷത്തില്‍ എത്തുന്നത്. നിരൂപകരുടെയും പ്രേക്ഷകരുടെയും മികച്ച അഭിപ്രായങ്ങള്‍ ഒരു പോലെ സ്വന്തമാക്കി ബോക്സ്ഓഫിസ് വിജയം നേടിയ ചിത്രമാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്’. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം, പടവെട്ട് എന്നിവയാണ് നിവിന്‍ പോളിയുടേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍.
Android Kunjappan fame director Ratheesh Pothuval’s next will have Nivin Pauly in the lead. Titled as ‘Kanakam,Kamini,Kalaham’. Started rolling.