നിവിന്‍ പോളിയുടെ ‘കനകം കാമിനി കലഹം’ ടീസര്‍ കാണാം
ആന്‍ഡ്രോയാഡ് കുഞ്ഞപ്പന്‍ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത പുതിയ ചിത്രം ‘കനകം കാമിനി കലഹം’-ന്‍റെ ടീസര്‍ പുറത്തിറങ്ങി. നിവിന്‍ പോളിയും ഗ്രേസ് ആന്‍റണിയും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രം ഫണ്‍ എന്‍റര്‍ടെയ്നറാണെന്ന സൂചന നല്‍കുന്നതാണ് ടീസര്‍. വിനയ് ഫോർട്ട്, ജാഫർ ഇടുക്കി, സുധീഷ്, വിൻസി അലോഷ്യസ്, ജോയ് മാത്യു, രാജേഷ് മാധവൻ, സുധീർ പരവൂർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലുള്ളത്.
പോളി ജൂനിയര്‍ പിക്ചേര്‍സിന്‍റെ ബാനറില്‍ നിവിന്‍ പോളി തന്നെ നിര്‍മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നതും സംവിധായകനാണ്. വിനോദ് ഇല്ലംപളി ഛായാഗ്രഹണവും മനോജ് കണ്ണോത്ത് എഡിറ്റിംഗും നിര്‍വഹിക്കുന്നു. സംഗീത സംവിധാനം: യക്സെൻ ഗാരി പെര്യേര & നേഹ നായർ.
Here is the teaser for Nivin Pauly starrer ‘Kanakam Kamini Kalaham’. The Ratheesh Balakrishnan Poduval directorial has Grace Antony as the female lead.