ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ കമ്മാര സംഭവത്തിന്റെ റിലീസ് നാളെ. കേരളത്തില്‍ മാത്രം 225ലേറെ സ്‌ക്രീനുകളില്‍ ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് ഇന്ത്യന്‍ സെന്ററുകളിലും മികച്ച റിലീസ് ചിത്രത്തിനുണ്ടാകും. മൂന്നു മണിക്കൂര്‍ രണ്ട് മിനുറ്റ് ദൈര്‍ഘ്യം വരുന്ന ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മുരളീഗോപിയാണ് തിരക്കഥ. ഗോകുലം പ്രൊഡക്ഷന്‍സിന്റെ ബാനറിന്‍ ഗോകുലം ഗോപാലനാണ് നിര്‍മാണം. 20 കോടി ചെലവിട്ട് ഒരുക്കുന്ന ചിത്രത്തില്‍ അഞ്ചു ഗെറ്റപ്പുകളിലാണ് ദിലീപ് എത്തുക. നമിതാ പ്രമോദാണ് നായിക.
Tags:dileepKammarasambhavammurali gopiratheesh ambattsidharth