ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കമലഹാസന്‍ ചിത്രം ഇന്ത്യന്‍-2 ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുന്നോടിയായി ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവന്നു. കമലഹാസന്റെ അഭിനയജീവിതത്തിലെ ഏറെ ശ്രദ്ധേയമായ വിജയമായ ഇന്ത്യന്റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം 200 കോടിയോളം മുതല്‍ മുടക്കില്‍ ലൈക പ്രൊഡക്ഷന്‍സാണ് നിര്‍മിക്കുന്നത്. മലയാളത്തില്‍ നിന്ന് ഒരു വന്‍ താരവും ചിത്രത്തിന്റെ ഭാഗമാകുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാജല്‍ അഗര്‍വാളാണ് നായിക.
#indian2 Hi everyone! “ Happy Pongal” pic.twitter.com/rgiuCBBtLq
— Shankar Shanmugham (@shankarshanmugh) January 14, 2019
അനിരുദ്ധിന്റേതാണ് സംഗീതം. മക്കള്‍ നീതി മയ്യം എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കിറങ്ങിയ കമല്‍ പ്രധാന വേഷത്തിലെത്തുന്ന അവസാന ചിത്രമായിരിക്കും ഇന്ത്യന്‍ 2 എന്നും റിപ്പോര്‍ട്ടുകളുണ്ട്. അഭിനയം മാറ്റിവെച്ച് രാഷ്ട്രീയത്തില്‍ ശ്രദ്ധ വെക്കാനാണ് കമല്‍ ഒരുങ്ങുന്നത്.