ആമിയായി മഞ്ജുവാര്യര്‍; കമല്‍ ഉറപ്പിച്ചു

ആമിയായി മഞ്ജുവാര്യര്‍; കമല്‍ ഉറപ്പിച്ചു

0

മലയാളത്തിന്റെ പ്രിയ കഥാകാരി കമലാ സുരയ്യയുടെ ജീവിതത്തിന് തിരശീലയില്‍ ഭാവം നല്‍കുക മഞ്ജുവാര്യര്‍. നേരത്തേ ബോളിവുഡ് താരം വിദ്യാബാലന്‍ ചെയ്യാനിരുന്ന വേഷം അവര്‍ അവസാന നിമിഷം നിരസിച്ചതിനെ തുടര്‍ന്നാണ് സംവിധായകന്‍ കമല്‍ മറ്റു നായികമാരെ തേടിയത്. പല പേരുകളും ഉയര്‍ന്നു കേട്ടെങ്കിലും കമല്‍ അതൊന്നും ഉറപ്പിച്ചിരുന്നില്ല. നിരവധി കൂടിയാലോചനകള്‍ക്കു ശേഷമാണ് ആമിയിലെ നായിക വേഷത്തിലേക്ക് മഞ്ജു വാര്യരെ ഉറപ്പിച്ചത്.
ഡിസംബറില്‍ ഷൂട്ടിംഗ് തുടങ്ങാനിരിക്കെയായിരുന്നു വിദ്യാബാലന്റെ അപ്രതീക്ഷിത പിന്‍മാറ്റം. ഇപ്പോള്‍ നായികയുടെ കാര്യത്തില്‍ തീരുമാനമായതിനാല്‍ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.

loading...

SIMILAR ARTICLES

കമല്‍ സര്‍ ഗുരു തുല്യന്‍; ആമി കൊതിപ്പിക്കുന്നു- നയം വ്യക്തമാക്കി മഞ്ജുവാര്യര്‍

0

ശിക്കാര്‍ നിര്‍മാതാവിന്റെ ചിത്രത്തില്‍ നിവിന്‍പോളിയും മോഹന്‍ലാലും ഒന്നിക്കുന്നു

0

NO COMMENTS

Leave a Reply