കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി- വൈറലായി ‘വിക്രം’ പോസ്റ്റര്‍

Vikram movie
Vikram movie

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം’ എന്ന ചിത്രത്തിന്‍റെ പുതിയ ലുക്ക് പോസ്റ്റര്‍ വൈറല്‍. ചിത്രത്തില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരെ ഉള്‍ക്കൊള്ളുന്നതാണ് പോസ്റ്റര്‍. ഫഹദിന്‍റെ മൂന്നാം തമിഴ് ചിത്രമാണിത്. വില്ലന്‍ വേഷമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മലയാളി താരം ആന്‍റണി വര്‍ഗീസും ചിത്രത്തിലുണ്ട്.

1986ലെ സൂപ്പര്‍ഹിറ്റ് കമല്‍ഹാസന്‍ കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ് പുതിയ ചിത്രത്തിലെന്നാണ് സൂചന. കമലിന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുന്നതിനാണ് സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് രാഷ്ട്രീയ തിരക്കുകള്‍ മാറ്റിവെച്ച് കമല്‍ പൂര്‍ണമായും ചിത്രത്തിനായി തയാറെടുക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ മാറിയാല്‍ ഷൂട്ടിംഗ് ആരംഭിക്കും.

Here is the new look poster for Lokesh Kanagaraj’s Kamal Hassan starrer Vikram. Vijay Sethupathi, Fahadh Faasil essaying the pivotal roles.

You may also like...

Leave a Reply

Your email address will not be published. Required fields are marked *