പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 100 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ‘മരക്കാര്‍- അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. പ്രണവിന്റെ നായികയായി കല്യാണി പ്രിയദര്‍ശനും എത്തുന്നു. ആദ്യമായി അച്ഛന്റെ സംവിധാനത്തില്‍ അഭിനയിച്ച അനുഭവം പങ്കുവെച്ചിരിക്കുകയാണ് കല്യാണി.
And it's wrap for me at #Marakkar @priyadarshandir @Mohanlal @impranavlal @KeerthyOfficial @sabucyril @DOP_Tirru pic.twitter.com/FDBCPEh9XU
— Kalyani Priyadarshan (@kalyanipriyan) January 11, 2019
തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായെന്നും അച്ഛന്റെ സംവിധാനത്തില്‍ അഭിനയിക്കുമ്പോള്‍ തുടക്കത്തില്‍ ആകാംക്ഷയും ആശങ്കയും ഉണ്ടായിരുന്നുവെന്നും കല്യാണി പറയുന്നു. ‘അമ്മൂ, അത് ശരിയാവുന്നില്ല’ എന്ന് പറയുന്നിടത്ത് നിന്ന് തന്നെ അഭിനന്ദിക്കാനും ഷൂട്ടിംഗ് കഴിയുമ്പോഴേക്കും അച്ഛന്‍ തയാറായെന്ന് കല്യാണി പറയുന്നു.