ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന അടുത്ത തമിഴ് ചിത്രത്തില്‍ നായികയായി കല്യാണി പ്രിയദര്‍ശന്‍. റാ കാര്‍ത്തിക് സംവിധാനം ചെയ്യുന്ന വാന്‍, റൊമാന്റിക് ട്രാവലോഗ് ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രമാണ്. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. കൃതി സനോണാണ് മറ്റൊരു നായിക. തമിഴ് നടിയും മോഡലുമായ നിവേദ പേതുരാജും ചിത്രത്തില്‍ എത്തുമെന്ന് വാര്‍ത്തകളുണ്ട്.
തമിഴ്‌നാടിനു പുറമേ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാകും. വ്യത്യസ്ത ഗെറ്റപ്പുകള്‍ താരത്തിന് ചിത്രത്തിലുണ്ടാകും. കണ്ണും കണ്ണും കൊള്ളയടിത്താലാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി റിലീസ് കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രം.