സൗബിന്‍ ഷാഹിര്‍ മുഖ്യ വേഷത്തിലെത്തുന്ന ‘കള്ളന്‍ ഡിസൂസ’ എന്ന ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചു. ജിത്തു കെ ജയന്‍ സംവിധാനം ചെയ്ത ചിത്രം ജനുവരി 27നാണ് തിയറ്ററുകളിലെത്തുന്നത്. നോരത്തേ ‘ചാര്‍ളി’ എന്ന ചിത്രത്തില്‍ സൗബിന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരാണ് ‘കള്ളന്‍ ഡിസൂസ’. ഏതാനും രംഗങ്ങളില്‍ മാത്രമെത്തുന്ന ഈ കഥാപാത്രം ശ്രദ്ധ നേടിയിരുന്നു. ഈ കഥാപാത്രം മുഖ്യമായി വരുന്ന ചിത്രമാണ് ‘കള്ളന്‍ ഡിസൂസ’.
ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് സജീര്‍ ബാബയാണ്. ദിലീഷ് പോത്തന്‍, സുരഭി ലക്ഷ്‍മി, ഹരീഷ് കണാരന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. . റാംഷി അഹമ്മദ്, തോമസ് ജോസഫ് പട്ടത്താനം, നൗഫല്‍ അഹമ്മദ്, ബ്രിജേഷ് മുഹമ്മദ്, ഒജി എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിനായി അരുണ്‍ ചാലില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ. എഡിറ്റിംഗ് റിസാല്‍ ചീരന്‍. ബി ഹരിനാരായണന്‍റേതാണ് വരികള്‍. സംഗീതം ലിയോ ടോം, പ്രശാന്ത് കര്‍മ്മ. പശ്ചാത്തല സംഗീതം കൈലാസ് മേനോന്‍. വിഎഫ്എക്സ് ടോണി മാഗ്‍മിത്ത്. ഡിഐ ലിജു പ്രഭാകര്‍.
Soubin Shahir starrer ‘Kallan Dzousa’ will have a theatrical release on Jan 27th. The Jeethu K Jayan directorial has Surabhi Lakshmi in a pivotal role.