സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയൻ സംവിധാനം നിർവ്വഹിച്ച ‘കള്ളൻ ഡിസൂസ’ ഫെബ്രുവരി 4ന് തിയറ്ററുകളിലെത്തും. നേരത്തേ ജനുവരി 21ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. ചിത്രത്തിൽ സൗബിൻ ഷാഹിറിനെ കൂടാതെ ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ് വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും അണിനിരക്കുന്നു.
അരുൺ ചാലിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവർ സഹനിർമ്മാതാക്കളാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയന്ത് മാമ്മൻ, എഡിറ്റർ: റിസാൽ ജൈനി, പ്രൊഡക്ഷൻ കൺട്രോളർ: എൻ എം ബാദുഷ, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Soubin Shahir starrer ‘Kallan D’souza’ will release on Feb 4th. The Jeethu K Jayan directorial was earlier postponed from Jan 21st.