ആനന്ദഭൈരവി, അതിശയന്‍ എന്നീ ചിത്രങ്ങളിലൂടെ ബാലതാരം എന്ന നിലയില്‍ ശ്രദ്ധേയനായ ദേവദാസ് നായകനായി അരങ്ങേറുന്ന കളിക്കൂട്ടുകാര്‍ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ദേവാമൃതം സിനിമാ ഹൗസിന്റെ ബാനറില്‍ പടിക്കല്‍ ഭാസി നിര്‍മിച്ച് ബാബുരാജാണ് സംവിധാനം ചെയ്യുന്നത്.
രണ്‍ജി പണിക്കര്‍, സലിം കുമാര്‍, ബൈജു, ഷമ്മി തിലകന്‍, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, രാമു, ആല്‍വിന്‍, ഷാജി, ശിവജി ഗുരുവായൂര്‍, ഇന്ദ്രന്‍സ്, വിവേക് ഗോപന്‍, സുനില്‍ സുഖദ ,നീരജാ ദാസ്, ബിന്ദു അനീഷ്, രജനി മുരളി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. രചന പടിക്കല്‍ ഭാസിയും ഛായാഗ്രഹണം പ്രദീപ് നായരും നിര്‍വഹിക്കുന്നു. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം നല്‍കിയിരിക്കുന്നത് വിഷ്ണു മോഹന്‍ സിത്താര.