കാളിദാസന്‍റെ പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു
‘പുത്തം പുതു കാലല’, ‘പവ കഥൈകള്‍’ എന്നീ ഒടിടി ആന്തോളജി ചിത്രങ്ങളിലൂടെ തമിഴിലേക്ക് ശ്രദ്ധേയമായ തിരിച്ചുവരവ് നടത്തിയ കാളിദാസ് ജയറാം തന്‍റെ അടുത്ത തമിഴ് ചിത്രത്തിലേക്ക് നീങ്ങുന്നു. തന്യ രവിചന്ദ്രൻ നായികയായി എത്തുന്ന ചിത്രം കൃതിക ഉദയനിധി സംവിധാനം ചെയ്യുന്നു. ട്വിറ്ററിലൂടെയാണ് കൃതിക തന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്.
നടനും എംഎൽഎയുമായ ഉദയനിധി സ്റ്റാലിനിന്‍റെ ഭാര്യയും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനിന്‍റെ മരുമകളുമായ കൃതിക ഉദയനിധി മുമ്പ് ‘വണക്കം ചെന്നൈ’, ‘കാളി’ എന്നീ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. കാളിദാസ് നായകനായി എത്തുന്ന ചിത്രം ടൈം-ട്രാവൽ അധിഷ്ഠിത ചിത്രമാണെന്ന് പറയപ്പെടുന്നു. റിച്ചാർഡ് എം നാഥന്‍ ഛായാഗ്രഹണം നിര്‍വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടും.
അതേസമയം കാളിദാസ് നായകനായി ഒരു തമിഴ്-മലയാളം ചിത്രവും വരുന്നുണ്ട്. നവാഗത സംവിധായകൻ വിനിൽ വർഗ്ഗീസ് ഒരുക്കുന്ന ചിത്രം നവരസ ഫിലിംസ് നിർമ്മിക്കുന്നു. തമിഴ് പതിപ്പിന്‍റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മലയാള പതിപ്പിന് ‘രജനി’ എന്നാണ് പേര് നൽകിയിരിക്കുന്നത്. റീബ മോണിക്ക ജോൺ, നമിത പ്രമോദ് എന്നിവരാണ് ഇതിലെ നായികമാർ.
Director Kiruthiga Udhayanidhi’s next Tamil film has Kalidas Jayaram in lead. Tanya Ravichandran essaying the female lead.