കാളിദാസ് ജയറാം, മഞ്ജുവാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ജാക്ക് ആന്‍ഡ് ജില്‍ മലയാളത്തിനു പുറമേ തമിഴിലും ചിത്രീകരിക്കുമെന്ന് സൂചന. ഷൂട്ടിംഗ് ഒക്‌റ്റോബര്‍ 20ന് ഹരിപ്പാട് ആരംഭിക്കും. ആലപ്പുഴയ്ക്കു പുറമേ ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്. വന്‍ കാന്‍വാസിലാണ് ചിത്രം ഒരുക്കുന്നത്.
ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും സാങ്കേതിക വിദഗ്ധര്‍ ചിത്രത്തിനു പിന്നില്‍ അണിനിരക്കും. ത്രില്ലര്‍ സ്വഭാവമാണ്ചിത്രത്തിനുള്ളത്. ചിത്രത്തിന്റെ ഛായാഗ്രഹണവും സന്തോഷ് ശിവന്‍ തന്നെയാണ് നിര്‍വഹിക്കുക. ദുബായ് ആസ്ഥാനമായ ലെന്‍സ്മാന്‍ സ്റ്റുഡിയോ ആണ് ചിത്രം നിര്‍മിക്കുന്നത്. സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമ്മൂട്, അജു വര്‍ഗീസ്, നെടുമുടി വേണു, രമേഷ് പിഷാരടി തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്.
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്ബര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ