‘സത്താര്‍’ ഡിപ്രഷനിലേക്ക് എത്തിച്ചു- വെളിപ്പെടുത്തലുമായി കാളിദാസ് ജയറാം

നെറ്റ്ഫ്ളിക്സിന്‍റെ പുതിയ തമിഴ് ആന്തോളജി സീരീസ് ‘പാവ കഥൈകള്‍’ മികച്ച അഭിപ്രായം സ്വന്താമക്കുകയാണ്. സുധ കോംഗാര, ഗൗതം മേനോന്‍, വെട്രിമാരന്‍, വിഘ്‌നേശ് ശിവ എന്നിവരാണ് ഈ സീരീസിലെ 4 ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ളത്. സുധ കോംഗാര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, ഭവാനി ശ്രീ എന്നിവരാണ് മുഖ്യ വേഷങ്ങളിലെത്തുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രമാണ് കാളിദാസിന്. സത്താര്‍ എന്ന കഥാപാത്രമാകാനുള്ള തന്‍റെ പരിശ്രമങ്ങള്‍ ഡിപ്രഷനിലേക്ക് തന്നെ എത്തിച്ചു എന്നും ഡോക്റ്ററുടെ സഹായം തേടേണ്ടി വന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് കാളിദാസ്.

നിരവധി ട്രാന്‍സ്‍ജെന്‍ഡറുകളുമായ സംസാരിക്കുകയും അവരുടെ വിഷമതകള്‍ മനസിലാക്കുകയും ചെയ്തു. അവരുടെ ജീവിതാനുഭവങ്ങളും അവസ്ഥകളും വല്ലാതെ അലട്ടുന്നതാണ്. ഈ മാനസിക അവസ്ഥകളില്‍ നിന്ന് മറികടക്കാന്‍ ഡോക്ടറുടെ സഹായം തേടേണ്ടി വന്നു. ചിത്രത്തിന് ലഭിക്കുന്ന നല്ല അഭിപ്രായങ്ങള്‍ ഒരു ടീം എഫോര്‍ട്ടിന്‍റെ പരിണിത ഫലം മാത്രണെന്നും കാളിദാസ് കൂട്ടിച്ചേര്‍ത്തു

അഞ്ജലി, ഗൗതം മേനോന്‍, കല്‍ക്കി കേക്ല, പ്രകാശ് രാജ്, സിമ്രന്‍, സായി പല്ലവി എന്നിവര്‍ സീരീസില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ദുരഭിമാന കൊലകളും ജാതിമത ഭേദങ്ങള്‍ മനുഷ്യരില്‍ സൃഷ്ടിക്കുന്ന ആന്തരിക സംഘര്‍ഷങ്ങളും പ്രമേയമാക്കുന്നവയാണ് 4 ചിത്രങ്ങളും. നേരത്തേ ആമസോണ്‍ ഒറിജിനല്‍ ആയി തമിഴില്‍ എത്തിയ ആന്തോളജി ചിത്രം ‘പുത്തം പുതു കാലൈ’യും ശ്രദ്ധ നേടിയിരുന്നു. കാളിദാസ് ആ ചിത്രത്തിലും വേഷമിട്ടിരുന്നു.

Anthology series Paava Kadhaigal streaming now in Netflix. Kalidas Jayaram revealing that he faced depression on his effort to portray transgender character.

Latest Starbytes